Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paloli Muhammadukutty

പാ​ർ​ട്ടി പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി തി​രു​ത്ത​ണം: പാ​ലോ​ളി മു​ഹ​മ്മ​ദു​കു​ട്ടി

ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം (പാ​​​ല​​​ക്കാ​​​ട്): നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ലും പ്ര​​​തീ​​​ക്ഷി​​​ക്കാ​​​ത്ത പ​​​രാ​​​ജ​​​യം സം​​​ഭ​​​വി​​​ച്ച​​​താ​​​യി മു​​​ൻ​​​മ​​​ന്ത്രി പാ​​​ലോ​​​ളി മു​​​ഹ​​​മ്മ​​​ദു​​​കു​​​ട്ടി.

പ​​​രാ​​​ജ​​​യ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ സ​​​മ​​​ഗ്ര​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തി തി​​​രു​​​ത്തി മു​​​ന്നോ​​​ട്ടു​​​പോ​​​വാ​​​ൻ പാ​​​ർ​​​ട്ടി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ്വ​​​വ​​​സ​​​തി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പാ​​​ലോ​​​ളി.

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ​​​മാ​​​സ്റ്റ​​​റു​​​ടെ ഭാ​​​ര്യ പി.​​​കെ. ശ്യാ​​​മ​​​ള​​​യ്ക്കെ​​​തി​​​രേ പാ​​​ർ​​​ട്ടി​​​ക്ക​​​ക​​​ത്ത് എ​​​തി​​​ർ​​​പ്പു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​റ്റി​​​നി​​​ർ​​​ത്ത​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പാ​​​ലോ​​​ളി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ശ്യാ​​​മ​​​ള​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ തെ​​​റ്റാ​​​യി സ്വാ​​​ധീ​​​നി​​​ച്ചു. പ​​​യ്യ​​​ന്നൂ​​​ർ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഗൗ​​​ര​​​വ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​ല്ല. പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​ല്ലാ​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ പ​​​രാ​​​ജ​​​യം ഉ​​​ണ്ടാ​​​യി.

പാ​​​ർ​​​ട്ടി വേ​​​ദി​​​ക​​​ളി​​​ൽ നി​​​ർ​​​ഭ​​​യ​​​മാ​​​യി അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാം എ​​​ന്ന ഗോ​​​വി​​​ന്ദ​​​ൻ​​​മാ​​​സ്റ്റ​​​റു​​​ടെ പ്ര​​​സ്താ​​​വ​​​ന അ​​​നാ​​​വ​​​ശ്യ​​​മാ​​​ണ്. പാ​​​ർ​​​ട്ടി​​​ക്കു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം ന​​​ഷ്ട​​​പ്പെ​​​ട്ടു. മൊ​​​ബൈ​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​നം. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ വോ​​​ട്ട് ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തു ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ട​​​ണം. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തെ​​​റ്റു​​​ക​​​ൾ​​​ക്ക് അ​​​തീ​​​ത​​​ന​​​ല്ല. പി​​​ശ​​​കു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ തി​​​രു​​​ത്ത​​​ണം.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​കാ​​​ൻ യോ​​​ഗ്യ​​​ൻ പി​​​ണ​​​റാ​​​യി​​​യാ​​​ണ്. പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​ക്കു പാ​​​ളി​​​ച്ച​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പാ​​​ലൊ​​​ളി പ​​​റ​​​ഞ്ഞു.

Latest News

Corehub Up